Thursday, 14 August 2014

POSTAL DAY 2014


the World Post Day logo

 സാദരം തപാല്‍ദിനാഘോഷം 
  തേവര സെന്റ്‌ മേരീസ് യു പി സ്കൂളില്‍ ലോകതപാല്‍ദിനാചരണം വ്യത്യസ്തമായ ചടങ്ങുകളോടെ ആഘോഷിച്ചു. തപാല്‍ വകുപ്പിന്റെ എറണാകുളം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ആര്‍ വി. ശ്രീകണ്ഠദാസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ തപാലിന്റെ ചരിത്രവും ഇന്നത്തെ പ്രസക്തിയും വിവരിച്ചു. സ്റ്റാമ്പ്‌ ശേഖരണം ഒരു ഹോബിയായി സ്വീകരിച്ചുകൊണ്ട് വിജ്ഞാനത്തോടൊപ്പം വിനോദവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുതുതായി രൂപം കൊടുത്ത നെഹ്‌റു സ്റ്റാമ്പ്‌ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു. സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് കുറിയേടത്ത് സി. എം. ഐ അധ്യക്ഷനായിരുന്നു. 
  തേവര പോസ്റ്റ്‌ ഓഫീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പോസ്റ്റ്മാന്‍ ശ്രീ. കെ.കെ.ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. പോസ്റ്റ്‌ കാര്‍ഡിന്റെ മാതൃകയില്‍ തയാറാക്കിയ ഫലകമാണ്  സ്നേഹോപഹാരമായി അദ്ദേഹത്തിനു നല്കിയത്. അധ്യാപക പ്രതിനിധി ഷാജി മാലിപ്പാറ  ആദരഭാഷണം നടത്തി. ഹെഡ് മിസ്ട്രസ് പൗളിന്‍ പി മണവാളന്‍, മാതൃ സംഗമം ചെയര്‍പേഴ്സന്‍ ശ്രീലത ശ്രീനിവാസന്‍ , ജിനി ജോര്‍ജ്, SSG മെമ്പര്‍ ഷാജി ജോര്‍ജ് ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. നെല്‍സണ്‍ കുര്യാക്കോസ്,ഹരികുമാര്‍ ഒ.എസ് , എന്‍. ജെ ആലീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
തേവര പോസ്റ്റ്‌ ഓഫീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന പോസ്റ്റ്മാന്‍ ശ്രീ. കെ.കെ.ചന്ദ്രന് തപാല്‍ ദിനമായ ഒക്ടോബര്‍ 9-ന് യാത്രയയപ്പ് നല്കുന്നു.
  



നെഹ്‌റു സ്റ്റാമ്പ്‌ ക്ലബ്ബിന്റെ ഉദ്ഘാടനം


No comments:

Post a Comment